Advertisment

യുഎഇയില്‍ കനത്ത മഴ ;  റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി ; പര്‍വതങ്ങളുടെ പരിസരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പ്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

റാസല്‍ഖൈമ : യുഎഇയില്‍ കനത്ത മഴ . കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റാസല്‍ഖൈമയിലെ മലകളില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി . ഇടിയോടു കൂടിയുള്ള മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ജബല്‍ ജൈസിലേക്കുള്ള റോഡ് അധികൃതര്‍ അടച്ചു.

Advertisment

publive-image

വടക്കന്‍ എമിറേറ്റുകളില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്തു. ഇത് പല മേഖലകളിലെയും ഗതാഗതം സ്തംഭിപ്പിച്ചു. പര്‍വതങ്ങളുടെ പരിസരത്ത് താമസിക്കുന്നവരോടും വാഹനമോടിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ റാസല്‍ഖൈമ പൊലീസ് ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികളും പരിസരവാസികളും മലമ്പാതകളിലേക്ക് പോകരുതെന്നാണു പൊലീസ് നിര്‍ദേശം.

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥയാണ്. ശക്തമായ കാറ്റുമുണ്ട്. ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നു മുതല്‍ ഇടിയോടെ മഴ ശക്തമായേക്കാം എന്നാണ് മുന്നറിയിപ്പ്.

Advertisment