Advertisment

റേഷന്‍കടകള്‍ വഴി ഇനി ബാങ്കിംഗ് സേവനം ... ഇ-പോസ് മെഷനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിംഗ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

Advertisment

publive-image

പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, ഫോണ്‍ റീച്ചാര്‍ജിങ്ങ്, അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍ എന്നി സേവനങ്ങള്‍ ഇനി റേഷന്‍കട വഴി ലഭ്യമാകും. ഇ-പോസ് മെഷനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം.

എസ് ബി ഐ, എച്ച്‌ ഡി എഫ് സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്‍റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍ ലഭ്യമാക്കുക. ബാങ്കുകളുമായി ഉടന്‍ ധാരണയിലെത്തുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക.

ration
Advertisment