Advertisment

പ്രത്യേക സാഹചര്യം കണക്കിലെടുത്തു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ളും ഇ​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഇ​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ളും തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു സൗ​​​ജ​​​ന്യ റേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​പ്രി​​​ലി​​​ലെ റേ​​​ഷ​​​ന്‍ വി​​​ഹി​​​തം വാ​​​ങ്ങാം.

Advertisment

publive-image

സംസ്ഥാനത്ത് 63.5% കുടുംബങ്ങള്‍ സൗജന്യ റേഷന്‍ വാങ്ങി. റേഷന്‍ പരിധിയില്‍ വരുന്ന 87.28 ലക്ഷം കുടുംബങ്ങളില്‍ 55.45 ലക്ഷം പേര്‍ 4 ദിവസത്തിനുളളില്‍ സൗജന്യ റേഷന്‍ വാങ്ങി. 89,734 ടണ്‍ അരിയും 10,112 ടണ്‍ ഗോതമ്ബും ഇതു വരെ നല്‍കി. സാധാരണ ഒരു മാസത്തെ അലോട്മെന്റ് 1.18 ലക്ഷം ടണ്‍ ധാന്യമാണ്.

ഇത്തവണ കൂടുതല്‍ അരി വേണ്ടി വരും. അരിക്കു ക്ഷാമമില്ല. അതിഥി തൊഴിലാളികള്‍ക്ക് 32.17 ടണ്‍ അരിയും 5114 കിലോ ആട്ടയും വിതരണം ചെയ്തു. വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നതു 137 കോടി രൂപയാണെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു..

ration shop open
Advertisment