Advertisment

പി പി ഇ കിറ്റ്‌ ധരിച്ച ഉദ്യോഗസ്ഥര്‍. വോട്ടുചെയ്യണമെങ്കില്‍ മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധം. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അറിയേണ്ടതെന്തൊക്കെ

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ്‌ കാലത്ത്‌ സംസ്ഥാനത്ത്‌ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്‌ ഈ മാസം 24ന്‌ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്‌. കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ്‌ തെരഞ്ഞെടുപ്പിനായി നടക്കുന്നത്‌. ശാരീരിക അകലം പാലിക്കല്‍, തെര്‍മ്മല്‍ സ്‌കാനിങ്‌, മാസ്‌ക്‌, ഹാന്‍ഡ്‌ സാനിറ്റൈസര്‍ എന്നിവയെല്ലാം വോട്ടെടുപ്പില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ ഉടനീളം എല്ലാവരും ( വോട്ടര്‍മാരും, ഉദ്യോഗസ്ഥരും അടക്കം) മാസ്‌ക്‌ നിര്‍ബന്ധമായി ധരിക്കണം. ശാരീരിക അകലം ആറ്‌ അടിയെന്നു ഉറപ്പുവരുത്തണം. ഇരിപ്പടവും അകലത്തില്‍ ക്രമീകരിക്കണം.

തെരഞ്ഞെടുപ്പ്‌ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പി.പി.ഇ കിറ്റ്‌, സര്‍ജിക്കല്‍ ഫെയ്‌സ്‌ മാസ്‌ക്‌, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. വോട്ടര്‍മാര്‍ക്ക്‌ ആര്‍ക്കെങ്കിലും 37.5ഡിഗ്രിക്കു മുകളില്‍ ശരീരതാപനില കാണുകയോ, ചുമ, തൊണ്ടവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ എന്നിവയുണ്ടായാല്‍ അവരെ ഒറ്റയ്‌ക്ക്‌ ഇരുത്തുകയും പി.പി.ഇ കിറ്റ്‌ അടക്കമുള്ള സുരക്ഷാ സംവീധാനങ്ങളോടെ മാത്രം വോട്ടുചെയ്യാന്‍ അനുവദിക്കുകയും ചെയ്യും.

സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ക്കാണ്‌ ഇത്തരത്തില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ ഉടനെ അവരെ മാറ്റി മറ്റൊരാളെ ഏജന്റാക്കാവുന്നതാണ്‌. വോട്ടെടുപ്പ കേന്ദ്രത്തിലെത്തിക്കുന്നതിനു മുമ്പ്‌ ബാലറ്റ്‌ ബോക്‌സ്‌ അണുനാശിനി ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം.

rayasabha election voters
Advertisment