Advertisment

കണ്ണൂരിലും കാസർകോട്ടും റീപോളിംഗ് പൂർത്തിയായി; 80 ശതമാനത്തിലധികം പോളിംഗ്

New Update

publive-image

കാസര്‍കോട്: കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ് നടന്ന കണ്ണൂർ കാസർകോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളിൽ കനത്ത പോളിംഗ്. 80 ശതമാനത്തിലധികം പോളിംഗ് നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ധർമ്മടത്ത് റീ പോളിംഗ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി പി എം നിയമ നടപടിക്കുള്ള ആലോചനയിലാണുള്ളത്.

അതേസമയം സംസ്ഥാനത്തെ 7 ബൂത്തുകളിലെ റീ പോളിംഗ് ഇത്തവണ വെബ് കാസ്റ്റിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്കുള്ള അവസരം നിഷേധിച്ചു. 23ന് നടന്ന പൊതുവോട്ടെടുപ്പിൽ പരസ്യപ്പെടുത്തുകയും നിരവധി കള്ളവോട്ടുകൾ തെളിയുകയും ചെയ്ത സംവിധാനമാണ് രഹസ്യ രേഖയെന്നു കാട്ടി കളക്ടർക്ക് മാത്രം കാണാവുന്ന രീതിയിലാക്കിയത്. അതിനിടെ ഒറ്റ കള്ളവോട്ട് ഉള്ള ഇടങ്ങളിൽ പോലും റീ പോളിംഗ്‌ നടത്തുന്നതിനെതിരെ കണ്ണൂരിൽ യു ഡി എഫും എൽ ടി എഫും രംഗത്തെത്തി. അതേസമയം സ്ത്രീകളുടെ മുഖാവരണത്തെ ചൊല്ലി നേതാക്കൾ തമ്മിൽ വാക്പോര് ഉണ്ടായതൊഴിച്ചാൽ ബൂത്തുകളിൽ പ്രശ്നമുണ്ടായില്ല.

Advertisment