Advertisment

ഇടവേളയ്ക്കുശേഷം രാജ്യത്തെ തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസിനൊരുങ്ങുകയാണ് 'പി എം നരേന്ദ്ര മോദി'

author-image
ഫിലിം ഡസ്ക്
New Update

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ തീയേറ്ററുകള്‍ അടച്ചിട്ടിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസി നൊരുങ്ങുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പി എം നരേന്ദ്ര മോദി' എന്ന ചിത്രം.

Advertisment

publive-image

ഒക്ടോബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നതാണ് നിലവിലെ റിപ്പോര്‍ട്ട്. മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്.

'പി എം നരേന്ദ്ര മോദി' ചിത്രത്തില്‍ വിവേക് ഒബ്‍റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിച്ചത്. എട്ട് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

അനിരുദ്ധ ചൗളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.

realease modi film
Advertisment