Advertisment

പുതിയ വാട്സാപ്പ് അപ്ഡേറ്റ് ഫോണിലെ ചാര്‍ജ് അതിവേഗം തീര്‍ക്കുന്നതായി പരാതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പുതിയ വാട്സാപ്പ് അപ്ഡേറ്റ് ഫോണിലെ ചാര്‍ജ് അതിവേഗം തീര്‍ക്കുന്നതായി പരാതി വ്യാപകമാകുന്നു. നിങ്ങളെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ അനുവാദമുണ്ടെന്നു നിശ്ചയിക്കുന്ന സെറ്റിങ്സ് ഉള്‍പ്പെടുന്നതാണ് പുതിയ അപ്ഡേറ്റ്. എന്നാൽ അപ്ഡേറ്റ് ചെയ്ത ഫോണുകളുടെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്.

publive-image

വാട്സാപ്പിന്റെ 2.19.112 ഐഓഎസ് അപ്ഡേറ്റ് ആപ്ലിക്കേഷന്റെ ബാക്ഗ്രൗണ്ട് ആക്റ്റിവിറ്റി കൂടുതലായതിനാലാണ് ബാറ്ററി ചാർജ് തീർന്നു പോകുന്നതെന്ന് വാബീറ്റാ ഇന്‍ഫൊ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് സംബന്ധിച്ച് വാട്സാപ്പിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

Advertisment