Advertisment

100 കോടിയുടെ തട്ടിപ്പ്: കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി

New Update

publive-image

Advertisment

തൃശ്ശൂർ: 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിന്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി.

വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണത്തിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല് ജീവനക്കാരെ സസ്പന്റ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും വകുപ്പുതല അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.

ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജില്ലാ റജിസ്ട്രാറുടെ നടപടി. 2011ല്‍ പ്രസിഡന്റായ കെകെ ദിവാകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.

Advertisment