Advertisment

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ല, അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള മുഖ്യധാര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത്‌

New Update

തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ല, അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള മുഖ്യധാര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത്‌.

Advertisment

publive-image

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടിയിലാണ് വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ല, അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ചെന്നിത്തലയുടെ വിശദീകരണം ഇങ്ങനെ

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു എന്ന രീതിയില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. ഇത് അടിസ്ഥാനരഹിതമാണ്. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്.

പ്രാദേശിക തലത്തില്‍ അല്ല രാഹുല്‍ ഗാന്ധി അഭിപ്രായം പറയുന്നത്. അദ്ദേഹം ദേശീയ തലത്തില്‍ ആണ് കാര്യങ്ങള്‍ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ, ആ അര്‍ത്ഥത്തില്‍ വേണം കാണേണ്ടത് എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ Blame Game നടത്തരുത് എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിനെ സംസ്ഥാന സര്‍ക്കാരിനായുള്ള അംഗീകാരം ആയി കാണണ്ട.

 

remesh chenithala
Advertisment