Advertisment

രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിട്ടും സ്പീക്കറോ, മന്ത്രിമാരോ തിരിഞ്ഞു നോക്കിയില്ല; കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നുമറിയില്ല; ടി.കെ ജോസും മനോജ് എബ്രഹാമുമാണോ സര്‍ക്കാര്‍ നയം തീരുമാനിക്കുന്നതെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെയും നിരാഹാര സമരം നടത്തുന്ന ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും സന്ദര്‍ശിച്ചു.

Advertisment

publive-image

രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിട്ടും സ്പീക്കറോ, മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ചെന്നിതല കുറ്റപ്പെടുത്തി. കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നുമറിയില്ല.

സമരക്കാരുമായി ചര്‍ച്ച നടത്തുന്നത് ഉദ്യോഗസ്ഥരാണ് .ടി.കെ ജോസും മനോജ് എബ്രഹാമുമാണോ സര്‍ക്കാര്‍ നയം തീരുമാനിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

remesh chennithala remesh chennithala speaks
Advertisment