Advertisment

ഇ.എം.സി.സിയുമുള്ള എല്ലാ കരാറും റദ്ദാക്കണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള എല്ലാ കരാറുകളും റദ്ദാക്കി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം തൃപ്തികരമല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റ അന്വേഷണത്തിലൂടെ ഒന്നും കണ്ടെത്താനാകില്ല. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്ന കേസ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് എന്താണ് പ്രയോജനമെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.

തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കൊള്ളടയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അപകടം ഒഴിവായിട്ടില്ല. മത്സ്യത്തൊഴിലാളികളെ അണിനിരക്കി സമരം ചെയ്യും. മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള തീരദേശ ഹര്‍ത്താലിന് യു.ഡി.എഫ്. പിന്തുണ നല്‍കും. ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.

ഇ.എം.സി.സിക്ക് നല്‍കിയ ഭൂമി തിരിച്ചുപിടിക്കണം. കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

remesh chennithala remesh chennithala speaks
Advertisment