Advertisment

ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചു ,വോട്ടര്‍മാര്‍ എന്നെ ഹൃദയത്തില്‍ സ്വീകരിച്ചു; പ്രതിസന്ധിയില്‍ ഒപ്പം നിന്നു: വിജയപ്രതീക്ഷയില്‍ രമ്യ ഹരിദാസ്

New Update

ആലത്തൂര്‍: ജനങ്ങള്‍ നല്‍കിയ വിജയമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ അറുപതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ് .

Advertisment

publive-image

ആലത്തൂരുകാര്‍ തന്നെ ഹൃദയത്തില്‍ സ്വീകരിച്ചുവെന്നും തനിക്കുണ്ടായ എല്ലാ പ്രതിസന്ധികളേയും വോട്ടര്‍മാര്‍ ഏറ്റെടുത്ത് ഒപ്പം നിന്നെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

ആലത്തൂരിലെ എല്ലാ വോട്ടര്‍മാരും ഒപ്പം നിന്നു. അവരോടുള്ള സന്തോഷവും നന്ദിയും ഈ അവസരത്തില്‍ പറയുകയാണ്. – രമ്യ ഹരിദാസ് പ്രതികരിച്ചു.

Advertisment