Advertisment

നിലയ്ക്കലില്‍ അക്രമികള്‍ക്ക് മുന്നില്‍ പതറാതെ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമ പ്രവര്‍ത്തക; ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങിന് നേരെയുള്ള ആക്രമണത്തിന്റെ മുഴുവന്‍ വീഡിയോ ഇന്ത്യാ ടുഡേ പുറത്തുവിട്ടു (വീഡിയോ)

author-image
admin
New Update

Advertisment

ബരിമല യുവതീപ്രവേശന വിഷയത്തിനെതിരായ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിത ആക്രമണമാണ് സമര അനുകൂലികള്‍ നടത്തിയത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കനത്ത ആക്രണമാണ് ഇവര്‍ അഴിച്ചുവിട്ടത്.ക്യാമറകളും വാഹനങ്ങളും തല്ലിതകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ അവരാരും പേടിച്ച്‌ പിന്‍മാറാന്‍ തയ്യാറായില്ല. അക്രമികളുടെ ആക്രമണത്തിന് മുന്നില്‍ പതറാതെ പിടിച്ചുനിന്ന് റിപ്പോര്‍ട്ട് ചെയ്ത തങ്ങളുടെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങിന് നേരെയുള്ള ആക്രമണത്തിന്റെ മുഴുവന്‍ വീഡിയോ ഇന്ത്യാ ടുഡേ പുറത്തുവിട്ടു.

മല ചവിട്ടാനെത്തിയ നാല്‍പ്പതുകാരിയായ മാധവിയെ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ കൊണ്ടുപോയ കെഎസ്‌ആര്‍ടിസി ബസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൗസമി. ബസില്‍ ഉണ്ടായിരുന്ന ഒരുസംഘം അക്രമികള്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. ശല്യം ചെയ്തവരോട് ഞാന്‍ എന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് മൗസമി തറപ്പിച്ചു പറഞ്ഞു. മറുപടി പറയാന്‍ കഴിയാതെ തിരികെപ്പോയ സംഘം ഇവര്‍ ടിക്കറ്റ് എടുത്തില്ല എന്നാരോപിച്ച്‌ കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറ മാനേയും റിപ്പോര്‍ട്ടറേയും ആക്രമിച്ച്‌ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ട ഇവര്‍ റോഡില്‍വച്ച്‌ മൗസമിയെ തടഞ്ഞുവച്ച്‌ മര്‍ദിച്ചു. പിന്നാലെ ക്യാമറ പിടിച്ചുവാങ്ങാനും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ശ്രമിച്ചു. അസഭ്യ വര്‍ഷം ചൊരിഞ്ഞ് ചുറ്റും കൂടിയ അക്രമികള്‍ പൊലീസെത്തി മറ്റൊരു ബസിലേക്ക് മാറ്റുംവരെ കൂക്കിവിളികളുമായി ഇവരെ ആക്രമിച്ചു.

പൊലീസ് ബസിനകത്തിരുന്ന് തന്നെ അക്രമിച്ചവരെക്കുറിച്ചും നിലയ്ക്കിലെ സ്ഥിതിഗതികളെക്കുറിച്ചും വിവരിച്ചുകൊണ്ടാണ് മൗസമി തന്റെ റിപ്പോര്‍ട്ടിഭ് അവസാനിപ്പിച്ചത്. തനിക്കേറ്റ മുറിവുകളും ഇവര്‍ റിപ്പോര്‍ട്ടിങിനിടെ വെളിപ്പെടുത്തി.

 

 

Advertisment