Advertisment

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ദളിത് - ആദിവാസി- മുസ്ലിം - ഈഴവ തുടങ്ങി വിവിധ പിന്നോക്ക സമുദായങ്ങളുടെ പി എസ് സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി നടത്തുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് വാണിയമ്പലം വാണിയമ്പലം പറഞ്ഞു.

പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ നൂറ്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിൽ സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്തുന്നതിന് സർക്കാർ വിമുഖത കാട്ടുന്നു. ഈ സർക്കാറിന്റെ കാലത്ത് പിന്നാക്ക സംവരണത്തിന്റെ കാര്യത്തിൽ ഗുരുതരമായ അലംഭാവവും നിയമന നിരോധനവുമാണ് പി എസ് സി പോലുള്ള ഭരണഘടന സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

വിവിധ തസ്തികകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ 99 ശതമാനത്തിലും നിയമനം നിരോധിക്കപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്.

മുന്നോക്ക സവർണ്ണ സംവരണത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുകയും അശാസ്ത്രീയ സംവരണ വിഭജനത്തിലൂടെ പതിനായിരക്കണക്കിന് സീറ്റുകളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്.

വിദ്യാഭ്യാസ സാമൂഹിക സംവിധാനങ്ങളിൽ പിന്നോക്കം നിൽക്കുന്ന സംവരണ സമുദായങ്ങളെ പിന്തള്ളി സാമ്പത്തിക സംവരണം നടപ്പിലാക്കാനാണ് സർക്കാർ ഉത്സാഹം കാണിക്കുന്നത്. നരേന്ദ്രൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പിന്നോക്ക സമുദായങ്ങൾക്ക് ഉണ്ടായ സംവരണ നഷ്ടത്തെ കൂടുതൽ രൂക്ഷമാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

കെ.എ.എസ്സിലും കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിലും തുടങ്ങി വിവിധ തസ്തികകളിൽ തുടരുന്ന അട്ടിമറി സംവരണ സമുദായങ്ങളോടുള്ള വഞ്ചനയാണ്. സവർണ സമുദായങ്ങളെ പ്രീണിപ്പിച്ച് വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ഇടതുസർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

welfare party
Advertisment