Advertisment

ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക് ! തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത് 461 കോടി രൂപ ! രണ്ടാം സ്ഥാനത്ത് പനാജി, മൂന്നാം സ്ഥാനം കോട്ടയത്തിന് !

New Update

മുംബൈ: റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത്. നിക്ഷേപത്തിനുശേഷം മരണപ്പെട്ടവരുടെയും അവകാശികളെ അറിയിച്ചിട്ടും പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.

Advertisment

publive-image

ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന നിക്ഷേപത്തിൻ്റെ കണക്ക് ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്.

കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത നിക്ഷേപമായി കണ്ടെത്തിയിരിക്കുന്നത്.

അവകാശികളില്ലാത്ത പണത്തിൻ്റെ കാര്യത്തിൽ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ബാങ്കുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് തിരുവല്ല. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 500ലധികം ശാഖകളും തിരുവല്ലയിൽ പ്രവർത്തിക്കുന്നു.

reserve bank of india
Advertisment