Advertisment

സംസ്ഥാനത്ത് പാറ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഓഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

Advertisment

publive-image

കനത്തമഴയും പ്രളയവും ഉണ്ടായ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

എന്നാല്‍ മഴ മാറിയതിന് പിന്നാലെ ഈ നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Advertisment