Advertisment

ഇടറോഡുകള്‍ മണ്ണിട്ടും കുഴിയെടുത്തും അടയ്ക്കും; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക

New Update

ബംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം.

Advertisment

publive-image

സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരള, മഹാരാഷ്ട്ര അതിര്‍ത്തി ജില്ലകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ കര്‍ഫ്യൂ ആയിരിക്കും. വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കാനും തീരുമാനിച്ചു.

ബംഗ്ലൂരുവില്‍ രാത്രി 10 മണി മുതല്‍ 6 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

lock down
Advertisment