Advertisment

കോട്ടയത്ത് വരാൻ പോകുന്നത് കടുത്ത നിയന്ത്രണങ്ങൾ: ഹോട്സ്‌പോട്ടുകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കേണ്ടതില്ല: അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്: വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ നാളെ അറിയാം

New Update

കോട്ടയം: കൊറോണ രോ​ഗികളുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു.

Advertisment

publive-image

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റു പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെയും തിരക്കു കുറയ്ക്കുന്നതിനു പൊതുജനങ്ങള്‍ സഹകരിക്കണം. ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. കോവിഡ്-പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ സാംപിള്‍ പരിശോധന വ്യാപകമാക്കുമെന്നും കലക്ടര്‍ പറഞ്ഞു

അതേസമയം രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

ഏപ്രില്‍ 27ന് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സര്‍ക്കാര്‍ ഓഫിസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കാം. ഹോട്സ്‌പോട്ടുകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കേണ്ടതില്ല. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്. വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.

Advertisment