Advertisment

രോഹിതും ഇഷാന്തും അഞ്ചു ദിവസത്തിനകം എത്തണം; മുന്നറിയിപ്പുമായി രവിശാസ്ത്രി

New Update

സിഡ്‌നി : രോഹിതും ഇഷാന്തും അഞ്ചു ദിവസത്തിനുള്ളിലെത്തിയില്ലെങ്കില്‍ പരമ്പരയോട് ഇണങ്ങാന്‍ പ്രയാസപ്പെടുമെന്ന് രവിശാസ്ത്രി. വിദേശ താരങ്ങളെന്ന നിലയില്‍ സുരക്ഷാ ബബിള്‍ സംവിധാനത്തില്‍ കഴിയേണ്ടതിനാല്‍ ഇരുവരും അഞ്ചു ദിവസത്തിനുള്ളില്‍ സിഡ്‌നിയിലെത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യപരിശീലകനായ രവിശാസ്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

രോഹിത് ശര്‍മ്മയ്ക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചില പരിശോധനകള്‍ ഇനിയും ബാക്കിയുണ്ട്. അതനുസരിച്ചാകും എപ്പോള്‍ കളിക്കളത്തിലിറങ്ങണമെന്ന് തീരുമാനിക്കു കയെന്നും രവിശാസ്ത്രി സൂചിപ്പിച്ചു.

ഓസീസിലെത്തിയാലും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.ഡിസംബര്‍ 11ന് ടെസ്റ്റിന് മുമ്പുള്ള സന്നാഹ മത്സരം ടീം ഇന്ത്യ കളിക്കും. അതിനാല്‍ ഡിസംബര്‍ 10 ന് ക്വാറന്റൈന്‍ കഴിയണമെങ്കില്‍ ഈ മാസം 26ന് ഇന്ത്യയില്‍ നിന്നും ഇരുവരും പുറപ്പെടണമെന്നും രവിശാസ്ത്രി വ്യക്തമാക്കി.

sports news revi sasthri
Advertisment