Advertisment

ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണം കവരും; തൃശൂരില്‍ റിപ്പര്‍ മോഡല്‍ ആക്രമണം; ചിത്രം പുറത്തുവിട്ട് പൊലീസ്‌

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍: റിപ്പര്‍ മോഡലില്‍ ആക്രമണം നടത്തുന്ന രണ്ടു പേര്‍ തൃശൂരില്‍ വിലസുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണ കവരുകയാണ് ഇവരുടെ രീതി. ഇവരെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

ജൂണ്‍ അഞ്ചിന് പേരാമ്പ്രയിലെ കള്ളുഷാപ്പ് മാനേജരായ മനോജിന്റെ മാല ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് ഇവര്‍ കവര്‍ന്നിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് മനോജ് ആശുപത്രി വിട്ടത്.

ആമ്പല്ലൂരിലെ തയ്യല്‍ക്കടയുടമയായ 38കാരിയെയും ആക്രമിച്ചിരുന്നു. ഇവരുടെ ആക്രമണം പതിവായതോടെയാണ് പൊലീസ് പൊതുജനത്തിന്റെ സഹായം തേടിയത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചാലക്കുടി ഡിവൈഎസ്പിയെ അറിയിക്കണം.

ഹെല്‍മറ്റ് വച്ച ദൃശ്യങ്ങളായതിനാല്‍ ഇവരെ തിരിച്ചറിയാനായിട്ടില്ല. വണ്ടി നമ്പരും വ്യക്തമല്ല. വ്യാജ നമ്പറാകാം ഇവര്‍ ഉപയോഗിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Advertisment