Advertisment

ഉത്തരാഖണ്ഡിന് പന്തിന്റെ കൈത്താങ്ങ്; ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, കളിയിലെ പ്രതിഫലം സംഭാവന ചെയ്യും

New Update

ചെന്നൈ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ടെസ്റ്റിന്റെ പ്രതിഫലം നല്‍കുമെന്നാണ് താരം പറഞ്ഞു.

Advertisment

publive-image

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായു പന്ത് ട്വീറ്റില്‍ കുറിച്ചു. ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് അരങ്ങേറിയതെങ്കിലും ഉത്തരാഖണ്ഡാണ് ഋഷഭ് പന്തിന്റെ ജന്മദേശം.

ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലിയിലെ മഞ്ഞുമലയിടിഞ്ഞ് ധൗലി ഗംഗ, ഋഷി ഗംഗ നദികളില്‍ പ്രളയമുണ്ടായത്. ദുരന്തത്തില്‍ പത്തുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ തകര്‍ന്ന തപോവന്‍ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാണാതായിട്ടുണ്ട്.

glacier breaks rishabh pant
Advertisment