Advertisment

തമിഴ് നടി റിയമിക്കയുടെ ആത്മഹത്യയില്‍ ദുരൂഹത..! ‘എക്‌സ് വിഡിയോ’യുടെ പേരില്‍ പരിഹസിക്കപ്പെട്ടു; കാമുകന്‍ അറസ്റ്റില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: കഴിഞ്ഞദിവസം ആത്മഹത്യചെയ്ത തമിഴ് നടി റിയമിക്കയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് നടിയുടെ ആത്മഹത്യ എന്നാണ് പോലീസിന്റെ സൂചന. തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

Advertisment

publive-image

എന്നാല്‍ പ്രചാരണം നിഷേധിച്ച് സംവിധായകന്‍ സജോ സുന്ദര്‍ രംഗത്തെത്തി. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതില്‍ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.

റിയാമിക്കയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ബുധനാഴ്ച സഹോദരന്റെ ഫ്‌ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടര്‍ന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുമുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയം പോലീസിനുണ്ട്.

Advertisment