Advertisment

സിനിമാ-സീരിയല്‍ നടി റിയാ മിക തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; മരണകാരണം കാമുകനുമായുള്ള വഴക്ക് ;കാമുകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്: 26കാരിയായ നടിയുടെ മരണത്തില്‍ ഞെട്ടി കോളിവുഡ്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

Image result for riyamikka actress

Advertisment

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യുവ തമിഴ് നടിയായ റിയാ മികയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസ് ആയിരുന്നു. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്‌ളാറ്റിലാണ് റിയാ മിക തൂങ്ങി മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേകക് നയിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Image result for riyamikka actress

അതേമയം മരണ കാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരന്‍ പ്രകാശും കാമുകന്‍ ദിനേശും ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാ മികയെ മരിച്ചനിലയില്‍ കണ്ടത്.

Image result for riyamikka actress

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രകാശും, റിയാമികയുടെ കാമുകന്‍ ദിനേശും ഫ്‌ളാറ്റിലെത്തിയത്. അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദിസേിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Image result for riyamikka actress

റിയാമികയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കാമുകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. എന്നാല്‍ മരണം സംഭവിക്കുമ്ബോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

Image result for riyamikka actress

ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിള്‍ മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക സിനിമയില്‍ ഇടംപിടിക്കുന്നത്. ഇന്നലെ രാവിലെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ റിയാമികയെ സഹോദരന്‍ കണ്ടെത്തുന്നത്. അതേസമയം കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisment