പകച്ചുനിന്ന ആ നിമിഷം, ആരോടും പറയാതെ ചേട്ടന്‍ സ്റ്റേജിലേക്ക് നടന്നുവന്നു’; കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ സ്‌നേഹ ചിത്രം പങ്കുവച്ച് സഹോദരന്‍

ഫിലിം ഡസ്ക്
Friday, September 7, 2018

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മയുടെ സ്‌നേഹചിത്രം പങ്കുവച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. പരസ്പരം ആലിംഗനം ചെയ്ത് നില്‍ക്കുന്ന വികാരനിര്‍ഭരമായ ചിത്രത്തില്‍ മണിയുടെ കണ്ണില്‍ നിന്നും സ്‌നേഹത്തിന്റെ കണ്ണീര്‍ പൊഴിയുന്നത് കാണാം.

”ഈ ഫോട്ടോ നിലയ്ക്കില്ല ഒരിക്കലും മണിനാദം എന്ന ഗ്രൂപ്പില്‍ കണ്ടതാണ്.ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വര്‍ഷങ്ങള്‍ക് മുന്‍പ് അന്നമനടയിലെ നൃത്ത വിദ്യാലയത്തിലെ വാര്‍ഷിക ചടങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മണി ചേട്ടന്‍. പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാല്‍ എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി.

നാട്ടുകാരുടെ മുന്‍പില്‍ ഞാനെന്തു പറയും എന്ന് വിചാരിച്ച് പകച്ച് നില്‍ക്കുന്ന സമയം: ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി” രാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തീറ്ററപ്പായി എന്ന പുതിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ റപ്പായിയെ അവതരിപ്പിച്ചത് ആര്‍എല്‍വി രാമകൃഷ്ണനാണ്.

×