Advertisment

അങ്ങാടിക്കാട്-പനയമ്പാടം ജിയുപി സ്‌കൂൾ ബ്ലോക്ക് റോഡ് നാട്ടുകാർക്കായി സമർപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-2021 വർഷങ്ങളിലെ പദ്ധതി വിഹിതത്തിൽ നിന്നും 16 ലക്ഷം രൂപ വകയിരുത്തി മുഴുവനായും കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ കരിമ്പ അങ്ങാടിക്കാട്-പനയമ്പാടം ബ്ലോക്ക് റോഡിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു.

Advertisment

publive-image

മുമ്പ് 10ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും വകയിരുത്തി

ചെറിയ ഇടവഴി മാത്രമായിരുന്ന റോഡ് വീതി കൂട്ടി ആധുനികമായി നവീകരിക്കുകയായിരുന്നു ഇപ്പോൾ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പർ യൂസഫ് പാലക്കൽ, ബി.ഡി.ഒ ചന്ദ്രമോഹനൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹസീന റഫീക്ക്, ആന്റണി മതിപ്പുറം, എ.എം.മുഹമ്മദ് ഹാരിസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.ചന്ദ്രൻ, വി.കെ.ഷൈജു, എൻ.എസ്.എസ്.കരയോഗം പ്രസിഡണ്ട് എ.കെ. ശ്രീനിവാസൻ, ജി യു.പി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ജാഫറലി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി ജന:സെക്രട്ടറി സലാം അറോണി, എം.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

road
Advertisment