Advertisment

മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റായിരിക്കും ; ഇടതു പക്ഷമാണ് എന്റെ മനസ്സിലെ ഹൃദയപക്ഷം ...അതിൽ നിന്നുള്ള മാറ്റം മരണ തുല്ല്യമാണ് ; നാടിന് മുറിവേൽക്കുമ്പോൾ മാറ്റത്തിനായ് തുടിക്കുന്ന ഒരു ഇടത് പക്ഷ ഹൃദയം ആയതു കൊണ്ടായിരിക്കാം രാഹുൽ ഗാന്ധിയെ പ്രതീക്ഷയുടെ പൊൻപുലരിയായി പ്രതീക്ഷയോടെ നോക്കി കണ്ടത് ;നിലപാട് വ്യക്തമാക്കി രൂപേഷ് പന്ന്യന്‍

New Update

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്തയിലെ പിഴവ് ചൂണ്ടിക്കാട്ടി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍ രൂപേഷ് പന്ന്യന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് രൂപേഷ് മാതൃഭൂമിയുടെ പിഴവും തന്റെ നിലപാടും വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

രൂപേഷ് പന്ന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

..വാർത്തയിലൊരു തിരുത്ത്...

ഞാനിന്നലെ എഴുതിയ ഒരു FB Post മായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയിൽ രാഹുൽ ജയിക്കണം ഇടതുപക്ഷത്തിന് കരുതലായി എന്ന വാർത്ത തെറ്റാണ് ...

ഇടതുപക്ഷം ജയിക്കണം

രാഹുലിന് കരുതലായി എന്നായിരുന്നു എന്റെ FB Post ... അത് മാതൃഭൂമിയിൽ തെറ്റായി വന്നത് അവർ വാർത്ത തയ്യാറാക്കുമ്പോൾ വന്ന പിഴവ് ആയിരിക്കാം....

ഇടതു പക്ഷമാണ് എന്റെ മനസ്സിലെ ഹൃദയപക്ഷം ...അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും ...

ആ നന്മ പക്ഷത്തോട് ചേർന്ന് നില്ക്കാതിരിക്കുന്നത് മരണ തുല്ല്യമാണെനിക്ക്....

നാടിന് മുറിവേൽക്കുമ്പോൾ മാറ്റത്തിനായ് തുടിക്കുന്ന ഒരു ഇടത് പക്ഷ ഹൃദയം ആയതു കൊണ്ടായിരിക്കാം രാഹുൽ ഗാന്ധിയെ പ്രതീക്ഷയുടെ പൊൻപുലരിയായി പ്രതീക്ഷയോടെ നോക്കി കണ്ടത് ...

രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചത് എല്ലാവരേയും പോലെ എന്റെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചെങ്കിലും....

ഇലക്ഷൻ കഴിഞ്ഞ അവസരത്തിൽ ഇനി രാജ്യരക്ഷക്കായി നമുക്ക് പിന്തുണക്കാവുന്ന നേതാവ് രാഹുൽ എന്ന് മാത്രമാ ഞാൻ പറയാനായി ശ്രമിച്ചത് ....

ഞാൻ എന്റെ കണ്ണുകളാൽ നോക്കി കണ്ട രാഹുൽ നല്ല മനുഷ്യനെന്ന് മാത്രമാ ഞാൻ post ൽ പറയാൻ ശ്രമിച്ചത് ... അല്ലാതെ രാഹുൽ മാത്രമാണ് ഇടതുപക്ഷത്തിന് പിന്തുണയേകാവുന്ന ഒരു പ്രതീക്ഷയെന്നായിരുന്നില്ല .... ദേശീയ തലത്തിൽ ഒരു പാട് നേതാക്കൾ കടന്നു വരുമ്പോൾ രാഹുലും അവരിലൊരാളാണ് എന്ന് തന്നെയാണ് എന്റെയും വിശ്വാസം ....

മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റായിരിക്കും ...

സാധാരണക്കാരന്റെ മനസ്സും രക്തവുമാണെന്റെത് ... അതിൽ നിന്നുള്ള മാറ്റം മരണ തുല്ല്യമാണ് ...

എന്റെ പാർട്ടി ഏതു പക്ഷത്തായാലും ആ പക്ഷമല്ലാതെ മറ്റൊരു പക്ഷമെനിക്കില്ല ..

Advertisment