Advertisment

ചില്ലറക്കാരനല്ല ചാമ്പയ്ക്ക; വിറ്റാമിന്‍ സിയുടെ കലവറ

author-image
സത്യം ഡെസ്ക്
New Update

വിറ്റാമിന്‍ സിയുടെ കലവറയാണ് ചാമ്പയ്ക്ക. 20 വര്‍ഷത്തോളം വിളവ് തരുന്ന ഒരു ഫലവൃക്ഷമാണ് ചാമ്പയ്ക്ക. വലിയ രീതിയിലുള്ള പരിചരണം ചാമ്പയ്ക്കയ്ക്ക് ആവശ്യമില്ല. കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ചാമ്പ സ്ഥിരം കഴിക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.

Advertisment

publive-image

സൂര്യാഘാതമേറ്റ് ശരീരത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധ എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കാനും ചാമ്പ സഹായിക്കും. ദഹനത്തിനും ചാമ്പയ്ക്ക നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ചാമ്പയ്ക്ക് കഴിയും.

ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കു നല്ലതാണ്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ മൂലം ക്ഷീണമുണ്ടാകുമ്പോള്‍ ചാമ്പയ്ക്ക കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും.

കുരു മുളപ്പിച്ചും കൊമ്പ് കുത്തിയും ചാമ്പയ്ക്ക നടാം. ചാമ്പക്കയുടെ അകത്തുള്ള കായ് ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. പഴുത്ത് പാകമായ ചാമ്പക്കയുടെ ഉള്ളിലുള്ള വിത്താണ് വേണ്ടത്. മൂന്ന് മാസത്തിന് ശേഷം പറിച്ച് മാറ്റി നടാവുന്നതാണ്. നഴ്സറികളില്‍ നിന്ന് വിത്ത് വാങ്ങിയാല്‍ നിലമൊരുക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം ചാമ്പ കൃഷി ചെയ്യാന്‍. കുഴികള്‍ ഒരടി നീളത്തിലും വീതിയിലും വേണമുണ്ടാക്കാന്‍. തൈകള്‍ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴി നിറച്ച് വേണം നടേണ്ടത്. വേനല്‍ക്കാലത്ത് ഒന്നിടവിട്ട് നനയ്ക്കണം.

വെറുതെ കഴിക്കാന്‍ മാത്രമല്ല, ജ്യൂസ്,സ്‌ക്വാഷ്, വൈന്‍ എന്നിവയുണ്ടാക്കാനും ചാമ്പയ്ക്ക ഉപയോഗിക്കും.

rose apple rose apple fruit
Advertisment