Advertisment

ചേർത്തു പിടിച്ചത് ഞെക്കി കൊല്ലാനായിരുന്നോ ? കഴിഞ്ഞ 2 വർഷത്തെ പ്രളയകാലത്ത്  ചങ്കു പകുത്ത് നൽകി കൂടെ നിന്നവരാണ് ഞങ്ങൾ പ്രവാസികൾ; എല്ലാം ഇത്ര പെട്ടെന്ന് മറന്നോ ? പ്രവാസി മലയാളി യുവതി എഴുതുന്നു

New Update

publive-image

Advertisment

(പ്രവാസി മലയാളി യുവതിയായ റോസ്മിന്‍ സോയൂസ് പ്ലാത്തോട്ടം എഴുതിയത്‌)

ചേർത്തു പിടിച്ചത് ഞെക്കി കൊല്ലാനായിരുന്നോ.....? കഴിഞ്ഞ 2 വർഷത്തെ പ്രളയകാലത്ത്  ചങ്കു പകുത്ത് നൽകി കൂടെ നിന്നവരാണ് ഞങ്ങൾ പ്രവാസികൾ...... എല്ലാം ഇത്ര പെട്ടെന്ന് മറന്നോ ...... പിറന്ന മണ്ണിലേയ്ക്ക് എത്തപ്പെടുവാൻ ഏതൊരു പ്രവാസിയും അങ്ങേയറ്റം ആഗ്രഹിയ്ക്കുന്ന സമയമാണ്. അത് അനുവദിച്ചേ മതിയാകൂ. ജനിച്ച മണ്ണിൽ മരിച്ചു വീഴാനുള്ള അവകാശം അത് ഒരു ഔദാര്യമാണോ? സർക്കാർ പ്രവാസികളോട് കാണിയ്ക്കുന്നത് നീതി നിഷേധമാണ്.

നാട്ടിലായിരുന്നെങ്കിൽ തൊടിയിലെ കിണർ വെള്ളം കുടിച്ചെങ്കിലും കഴിയാം, ഇവിടെ 40-50 ഡിഗ്രി

ചൂടിൽ ചുട്ടുപൊള്ളുമ്പോൾ കുപ്പിവെള്ളം വാങ്ങി കുടിക്കാൻ പൈസ വേണം, Rent കൊടുക്കാൻ പൈസ വേണം. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ജോലിയും കൂലിയും നഷ്ടപ്പെട്ടവന് കൂടണയാൻ എയര്‍ ടിക്കറ്റിനും പൈസ വേണം. ആമാശയത്തിനറിയില്ലല്ലോ ജോലി ഇല്ലാതായ വിവരം.

അതു കൊണ്ടു തന്നെ ആത്മാഭിമാനം പോലും കളഞ്ഞ് ഒരു നേരത്തെ ആഹാരത്തിനായി നീണ്ട ക്യൂ കൾ പ്രവാസ ലോകത്ത് കരളലയിയ്ക്കുന്ന കാഴ്ചയായി മാറുന്നു.കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിലൂടെ നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിച്ച പലരുടെയും യാത്ര മുടങ്ങി....

അധികാരത്തിന്റെ മാസ്മരികതയിൽ കഴിയുന്നവർക്ക് പ്രവാസിയുടെ വേദന മനസ്സിലാകുമോ. അതറിയണമെങ്കിൽ പ്രവാസിയായി കഴിയണം. സ്വന്തം നാട് കൈവിട്ടാൽ കൊറോണ പോലും ഔദാര്യമായി ബാക്കി വച്ച പല ജീവിതവും ഇനി മാനസ്സിക പിരിമുറക്കങ്ങളിൽ എന്തൊക്കെ കാട്ടികൂട്ടുമെന്ന് പറയാൻ വയ്യാ.......

Advertisment