Advertisment

കുഫോസില്‍ റോട്ടറി ക്ലബിന്‍റെ ഹരിത പദ്ധതിയ്ക്ക് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് ക്യാമ്പസില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലാന്‍ഡ്‌സ് എന്‍ഡിന്റെ പ്രകൃതി 2020 ഹരിത പദ്ധതിക്ക് തുടക്കമായി. കോവിഡ് പ്രോട്ടോകോളും സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണമായും പാലിച്ച് കാമ്പസില്‍ നടന്ന ചടങ്ങിന്റെ ഭാഗമായി 50 മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.

Advertisment

publive-image

റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ 'യെസ്' പദ്ധതിയുടെ ഭാഗമാണിത്. പഴവര്‍ഗ തൈകളും തണല്‍ മരത്തൈകളും ഉള്‍പ്പെടെ 200ഓളം തൈകളുടെ വിതരണവും നടന്നു. മരട് മുനിസിപാലിറ്റി 25ാം വാര്‍ഡ് കൗണ്‍സിലര്‍ ബിനു ജോസഫ് തൈകള്‍ ഏറ്റുവാങ്ങി. ഇവ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യും.

കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കമലാസനന്‍, സെക്രട്ടറി സുജിത് ചന്ദ്രകുമാര്‍, എറണാകുളം ഡിഎഫ്ഒ അനസ് എം.എ, കുഫോസ് രജിസ്ട്രാര്‍ പ്രൊഫ. ബി മനോജ് കുമാര്‍, കുഫോസിലെ റൊട്രാക്ട് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ ഡോ എം.കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ROTTERY CLUB PROJECT
Advertisment