Advertisment

കർഷകരെ ചതിക്കാൻ വേണ്ടി നടപ്പിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം - റോയി കെ പൗലോസ്

New Update

publive-image

Advertisment

മൂലമറ്റം: കേന്ദ്ര സർക്കാരിൻ്റെ വിവാദ കാർഷീക നിയമങ്ങൾ പിൻവലിക്കണമെന്നും ജനങ്ങളെ കൂച്ചുവിലങ്ങ് അണിയിച്ച് റിലയൻസിനേയും, അദാനിയേയും സഹായിക്കാൻ വേണ്ടി 60 ൽ പരം കർഷകർ മരിച്ചുവീണിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണന്നും കെപിസിസി ജനറൽ സെക്രടറി റോയി കെ പൗലോസ് പറഞ്ഞു.

താങ്ങുവില അവസാനിപ്പിച്ചത് നിലനിർത്തണമെന്നും കർഷകരെ ചതിക്കാൻ വേണ്ടി നടപ്പിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്നും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കർഷക കോൺഗ്രസ് മൂലമറ്റത്ത് നടത്തിയ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോയി കെ പൗലോസ്.

ജെയ്സൺ മച്ചിയാനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ.അനീഷ് ജോർജ്, ഡികെറ്റിഎഫ് നിയോജക മണ്ഡലം പ്രസിഡണ്ട് അനീഷ് പ്ലാച്ചനാൽ, മണ്ഡലം പ്രസിഡണ്ട് ഇമ്മാനുവേൽ ചെറുവള്ളാത്ത്, പി.കെ.ശിവരാമൻ, അനുഷൽ കുളമാവ്, ബിജു കാനകാടൻ, ശെൽവരാജൻ റ്റി. ആർ, ജെയിംസ് കരോട്ട്പുരക്കൽ, ജോസുകുട്ടി കിഴക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.

idukki news
Advertisment