Advertisment

മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ; പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ചലി സ്വാമിയാർക്ക് നേരെ ആക്രമണം ; പിന്നിൽ ആർഎസ്എസാണെന്ന് സ്വാമിയാരുടെ പരാതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം :  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർഥയ്‌ക്കുനേരെ ആർഎസ്‌എസ്‌ ആക്രമണം. ക്ഷേത്ര ഭൂമി കൈയേറിയതിനെതിരെ നിരാഹാരസമരം നടത്തുന്ന പരമേശ്വര ബ്രഹ്മാനന്ദ തീർഥയ്‌ക്കുനേരെയാണ്‌ ആക്രമണമുണ്ടായത്‌. കൈയേറിയ മുഞ്ചിറമഠത്തിന്റെ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട്‌ ആറുദിവസമായി നിരാഹാരത്തിലായിരുന്നു സ്വാമി.

Advertisment

publive-image

സമരപ്പന്തൽ തകർത്ത ആർഎസ്‌എസുകാർ സ്വാമിയെ കൈയേറ്റംചെയ്തു. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട്‌ ചതുർമാസ പൂജയിലേർപ്പെട്ടിരിക്കെയാണ്‌ അദ്ദേഹം നിരാഹാരം ആരംഭിച്ചത്‌. പൂജ അവസാനിച്ച ശനിയാഴ്‌ച ആചാരപ്രകാരം ഭിക്ഷാടനം നടത്തുകയുംചെയ്‌തു. ഇതിനുശേഷമാണ്‌ പടിഞ്ഞാറേ നടയിൽ സത്യഗ്രഹം ആരംഭിച്ചത്‌.

ഇതിനായി പന്തൽ കെട്ടാൻ തുടങ്ങവേ ആർഎസ്‌എസ്‌ നേതൃത്വത്തിൽ അമ്പതോളം പേർ എതിർപ്പുമായി സ്ഥലത്തെത്തി. സ്വാമിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്‌ത സംഘം പന്തലുകാരനെ വിരട്ടിയോടിച്ചു.

സംഘർഷാവസ്ഥയറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തി. പന്തൽകെട്ടാൻ അനുവദിക്കില്ലെന്ന്‌ ആർഎസ്‌എസ്‌ പ്രഖ്യാപിച്ചു. പന്തൽ വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന സ്വാമിയെ അനുകൂലിച്ച്‌ ഭക്തരും വിവിധ സംഘടനകളുടെ പ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ തർക്കമായി. തുടർന്ന്‌ പൊലീസിന്റെ സംരക്ഷണത്തിൽ പന്തൽ കെട്ടി. ഇവിടെ സത്യഗ്രഹമിരുന്ന സ്വാമിയെ കാണാനെത്തിയ ഭക്തരെ ആർഎസ്‌എസുകാർ മർദിച്ചതോടെ വീണ്ടും സംഘർഷാവസ്ഥയായി.

അക്രമികൾ സംഘടിച്ചെത്തിയതോടെ പൊലീസ്‌ ലാത്തിവീശി. ഇതിനിടെ ആർഎസ്‌എസുകാർ സമരപ്പന്തൽ പൊളിച്ചു. സ്വാമിയുടെ കസേരയും തകർത്തു. ഇതിൽ പ്രതിഷേധിച്ച്‌ സ്വാമി നിലത്ത്‌ കുത്തിയിരുന്നു. സ്വാമിയെ ആക്രമിക്കാൻ ആർഎസ്‌എസുകാർ വീണ്ടും ശ്രമിച്ചെങ്കിലും പൊലീസ്‌ തടഞ്ഞു.

മുഞ്ചിറമഠത്തിന്റെ കൈയേറ്റസ്ഥലത്ത്‌ രാവിലെ നിരാഹാരം അനുഷ്ഠിക്കുമ്പോഴും ആക്രമിക്കാൻ ആർഎസ്‌എസുകാർ ശ്രമിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുംചെയ്‌തു. തുടർന്നാണ്‌ പടിഞ്ഞാറേ നടയിലേക്ക്‌ സമരം മാറ്റിയത്‌.

Advertisment