Advertisment

സ്വന്തം വാക്‌സിനെതിരെ റഷ്യയില്‍ തന്നെ മുറുമുറുപ്പ്; എത്തിക്‌സ് കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജി വച്ചു

New Update

publive-image

Advertisment

മോസ്‌കോ: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണവുമായി റഷ്യ മുന്നോട്ടുപോകുന്നതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ എത്തിക്‌സ് കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചു. അലക്‌സാണ്ടര്‍ ചച്ച്‌ലിന്‍ എന്ന ഡോക്ടറാണ് രാജിവച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സ്പുട്‌നിക് വി വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇപ്പോള്‍ നിര്‍ത്തിവയ്ക്കമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സ്വന്തം വാക്‌സിനെതിരെ റഷ്യയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

എന്നാല്‍ താന്‍ രാജി വയ്ക്കുന്നതിന്റെ കാരണം ചച്ച്‌ലിന്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് അവയുടെ സുരക്ഷിതം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വാക്‌സിന്‍ നിര്‍മ്മാണത്തിന് റഷ്യ തിടുക്കം കാണിക്കുന്നുവെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റഷ്യയുടെ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന സംശയം പല വിദഗ്ധരും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Advertisment