Advertisment

ക്രിമിനലുകളെ സംരക്ഷിക്കുന്നത് സിപിഎം - എസ് ശരത്ത്

New Update

publive-image

Advertisment

ആലപ്പുഴ: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള സംഭവങ്ങളില്‍ പിഞ്ചുകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന ക്രിമിനലുകളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി എസ് ശരത്ത്.

കേരളത്തില്‍ സമീപകാലത്ത് പുറത്തുവന്ന എല്ലാ ക്വട്ടേഷന്‍ - മാഫിയാ കേസുകളിലും പ്രതികള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

സിപിഎം - ഡിവെെഎഫ്ഐ ബന്ധമുള്ള അധോലോക മാഫിയകളെ അമര്‍ച്ചചെയ്യണം എന്നാവശൃപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച പകല്‍പന്തം ഉദ്ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

ഇതിനെക്കുറിച്ചൊന്നും പ്വതികരിക്കാതെ സാംസ്ക്കാരിക നായകന്‍മാര്‍ എന്നവകാശപ്പെടുന്നവര്‍ രാഷ്ട്രീയ ക്വോറന്‍റൈനിലാണെന്ന് അദ്ധൃക്ഷത വഹിച്ച

ജില്ലാ പ്രസിഡന്‍റ് റ്റിജിന്‍ ജോസഫ് ആരോപിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ ബിനു ചുള്ളിയില്‍, എം.പി പ്രവീണ്‍, സെക്രട്ടറി എം നൗഫല്‍, ഡിസിസി ജനറല്‍ സെക്രട്ടറി റീഗോ രാജു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് - ഉമേഷ് ആലപ്പുഴ

youth congress
Advertisment