Advertisment

വോട്ട് കച്ചവട ആരോപണം പുച്ഛിച്ചു തള്ളുന്നു ; വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും ബിജെപിയും നേർക്കു നേരാണെന്ന് എൻഡിഎ സ്ഥാനാർത്ഥി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും ബിജെപിയും നേർക്കുനേരാണെന്ന് എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് .വോട്ട് കച്ചവട ആരോപണം പുച്ഛിച്ചു തള്ളുന്നെന്നും സുരേഷ് പറഞ്ഞു .

Advertisment

publive-image

വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് രംഗത്തെത്തിയത്.

തെളിവുകൾ കെപിസിസിയുടെ പക്കലുണ്ട്. സമയമാകുമ്പോൾ പുറത്തുവിടും. ഇതിൽ ബിജെപി പ്രതികരണം നടത്തട്ടെ. അതല്ലെങ്കിൽ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment