Advertisment

15259 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി ശബരിമലയിൽ നിയോഗിച്ചിരിക്കുന്നതെന്ന് ഡിജിപി

New Update

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണിലേയ്ക്ക് ശബരിമലയിൽ ആവശ്യമായ സുരക്ഷാവിന്യാസം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. നാല് ഘട്ടങ്ങളായി തിരിച്ചാണ് സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിിരിക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ 15259 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി ശബരിമലയിൽ നിയോഗിച്ചിരിക്കുന്നതെന്ന് ഡിജിപി വ്യക്തമാക്കി. സുരക്ഷാവിന്യാസം വിലയിരുത്താൻ ഡിജിപിയുടെ നേതൃത്വത്തിൽ പോലീസ് നിലയ്ക്കലിൽ ഉന്നതതലയോഗം ചേര്‍ന്നു.

Advertisment

publive-image

ദക്ഷിണമേഖലാ എഡിജിപി എസ് അനിൽകാന്തിനും ചീഫ് കോഡിനേറ്റര്‍ എസ് അനന്ദകൃഷ്ണനുമാണ് പ്രധാന ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഐജി മനോജ് എബ്രഹാമാണ് ചീഫ് കോര്‍ഡിനേറ്റര്‍. എല്ലാ മേഖലയിലെയും ക്രമസമാധാനനില നിരീക്ഷിക്കുന്നതിനായി പ്രത്യേകം പോലീസ് കൺട്രോളര്‍മാരെയും നിയമിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇന്ന് അർധരാത്രി മുതൽ ഏഴ് ദിവസത്തേയ്ക്ക് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

ഈ വര്‍ഷം ശബരിമലയിലെ അക്രമസംഭവങ്ങളിൽ കെഎസ്ആര്‍ടിസിയ്ക്ക് മാത്രം 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ ആഴ്ചകളിൽ നട തുറന്നപ്പോള്‍ ശബരിമലയിൽ ആക്രമണം നടത്തിയവരെ കണ്ടെത്താനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

എസ് പി, എഎസ്‍‍പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥരാണ് നാല് ഘട്ടങ്ങളിലായി സുരക്ഷാ ചുമതലകള്‍ക്കായി ഉണ്ടാകുക. 113 ഡിവൈഎസ്‍‍പിമാരും ഇൻസ്പെക്ടര്‍ തലത്തിലുള്ള 359 ഉദ്യോഗസ്ഥരും എസ് ഐ തലത്തിലുള്ള 1450 പേരും ഡ്യൂട്ടിയിൽ ഉണ്ടാകും. 12,562 സിവിൽ പോലീസ് ഓഫീസര്‍മാരുമുണ്ട്. വനിതാ സിഐ, എസ് തലത്തിലുളള 60 ഉദ്യോഗസ്ഥരും സീനിയര്‍ വനിതാ സിവിൽ പോലീസ് ഓഫീസര്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ 860 പേരും ഡ്യൂട്ടിയ്ക്കുണ്ടാകും.

Advertisment