Advertisment

ശബരിമല - എല്ലാം ആലോചിക്കാം, സര്‍വ്വകക്ഷി യോഗം ചേരാന്‍ സര്‍ക്കാര്‍, വ്യാഴാഴ്ച യോഗം വിളിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം ∙ ഒടുവില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം . വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. നേരത്തെയുള്ള വിധിക്ക് സ്റ്റേ ഇല്ലെന്നും വിധി പ്രാബല്യത്തില്‍ നില്‍ക്കുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു .

ബാക്കി കാര്യങ്ങളില്‍ ആലോചിച്ചു നടപടി സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.

ജനുവരി 20 വരെയാണു ശബരിമല സീസണ്‍. അതു കഴിഞ്ഞേ കോടതി തീരുമാനം ഉണ്ടാകൂ. നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ശബരിമലയില്‍ പോകാം. ആ ഉത്തരവ് നിലനില്‍ക്കുന്നതായാണു കോടതി പറഞ്ഞിരിക്കുന്നത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.

sabarimala
Advertisment