Advertisment

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ' അന്നദാനപുര' ; ശബരിമലയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് ഇരുപത്തിയയ്യാരിത്തോളം പേര്‍

New Update

പത്തനംതിട്ട : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാനപുരയാണ് ശബരിമലയിലേത്. തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ ഒരു തവണയെങ്കിലും എത്തേണ്ട സ്ഥലമാണ് ദേവസ്വം ബോര്‍ഡിന്റെ ഈ അന്നദാന മണ്ഡപം. അത്യാധുനിക സംവിധാത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാണ് കഴിക്കാനുള്ള പാത്രങ്ങള്‍ ഇവിടെ തീര്‍ഥാകടരുടെ മുന്നിലെത്തിക്കുന്നത്.

Advertisment

publive-image

ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം വിളമ്പുന്ന സന്നിധാനത്തെ അന്നദാനപുര എല്ലാ തീര്‍ഥാടകരുടെയും ആശ്രയകേന്ദ്രമാണ്. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പ്രഭാതക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് അവസാനിക്കുന്ന ചെറു ഭക്ഷണത്തിന് വരെ ഭക്തരുടെ നീണ്ട നിരയാണ്. ഇരുപത്തിയയ്യാരിത്തോളം പേരാണ് ഇവിടെ നിന്ന് ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം വരെ തീര്‍ഥാടകര്‍ തന്നെ ആഹാരം കഴിക്കുന്ന പാത്രം കഴുകിവെയ്ക്കണമായിരുന്നു. എന്നാല്‍ ഇത്തവണ ഇതിനായി ദേവസ്വം ബോര്‍ഡ് ജീവനക്കാരെ നിയമിച്ചു. ചൂടുവെള്ളത്തില്‍ കഴുകി മെഷീനീലുടെ ഉണക്കിയെടുക്കുന്ന പാത്രം പൂര്‍ണമായും അണുവിമുക്തമായാണ് ഭക്തരുടെ മുന്നില്‍ എത്തുന്നത്.

ഭക്ഷണം കഴിക്കാനെത്തുന്നവരെല്ലാം തൃപ്തിയോടെയാണ് ഈ അന്നദാന പുരയില്‍ നിന്ന് മടങ്ങുന്നത്. അന്‍പതിനായിരം പേര്‍ക്ക് ഏതു സമയവും ഭക്ഷണം നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡ് ഇവിടെ ഒരുക്കിയിട്ടുണ്ട്.

Advertisment