Advertisment

ശബരിമല ദര്‍ശനത്തിനായി സ്​ത്രീകളെത്തിയാല്‍ പൊലീസ്​ സംരക്ഷണം നല്‍കില്ല..... സുപ്രീംകോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ സംരക്ഷണം നല്‍കുയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആക്​ടിവിസ്​റ്റുകള്‍ക്ക് കയറി ആക്​ടിവിസം കാണിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇടമല്ല ശബരിമലയെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം മുമ്പും വ്യക്തമാക്കിയതാണ്​​. ദര്‍ശനത്തിനായി സ്​ത്രീകളെത്തിയാല്‍ പൊലീസ്​ സംരക്ഷണം നല്‍കില്ല.

Advertisment

publive-image

സുപ്രീംകോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ സംരക്ഷണം നല്‍കൂ. കഴിഞ്ഞ കാലത്തും സ്​ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്തെ സാഹചര്യമല്ല ഇപ്പോള്‍. അയോധ്യവിധി നമ്മളെല്ലാം അംഗീകരിച്ചതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയുടെ പേരില്‍ രാഷ്​ട്രീയ മുതലെടുപ്പിന്​ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. കഴിഞ്ഞ സീസണു​ശേഷം ശബരിമലയില്‍ എട്ട്​ മാസപൂജകള്‍ നടന്നില്ലേ, അതില്‍ ഒരു വിഷയവുമുണ്ടായില്ലല്ലോ. അത്തരത്തില്‍ ഇൗ സീസണും കൊണ്ടുപോകും. അതിന്​ എല്ലാവരുടെയും സഹകരണമുണ്ടാകണം. ക്ഷേത്രദര്‍ശനത്തിനെത്തുമെന്ന്​ ചിലര്‍ പറയുന്നത്​ പബ്ലിസിറ്റി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

kadakampally
Advertisment