Advertisment

പത്ത് വയസ്സ് ഉള്ള പെൺകുട്ടി പോലും അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാൻ ആകില്ല ; സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ എഴുതി നൽകിയ വാദങ്ങൾ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ എൻ എസ് എസ് നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി നൽകിയിരിക്കുന്ന മറുപടിയിൽ ആണ് സർക്കാർ നിലപാട് വിശദീകരിച്ചിരിക്കുന്നത്. യുവതികൾ എത്തിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും സർക്കാർ പറയുന്നു.

Advertisment

publive-image

എന്‍ എസ് എസ് നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ എഴുതി നല്‍കിയ വാദങ്ങള്‍:

യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

യുവതികള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത്

പത്ത് വയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാനാകില്ല

2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികള്‍ക്കും തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയത്

35 വയസ്സ് ഉള്ള യുവതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമെങ്കില്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്യാം

തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സബ്മിഷന്‍ എഴുതി നല്‍കി വാദങ്ങൾ:

യുവതികളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ആചാരത്തിന്റെ ഭാഗമല്ല

യുവതി പ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അനുപേക്ഷണീമായ ആചാരം എന്ന തന്ത്രിയുടെ വാദം കണക്കില്‍ എടുത്ത് ശബരിമല വിധി പുനഃ പരിശോധിക്കരുത്

നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. യുവതികള്‍ക്ക് വിലക്ക് ഉള്ളത് ശബരിമലയില്‍ മാത്രം

ഒരു മതത്തിലെയോ, പ്രത്യേക വിഭാഗത്തിന്റെയോ അനുപേക്ഷണീയമായ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത്

ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാരപരമായ സമ്പ്രദായം ആണെന്ന അഭിഭാഷകന്‍ വെങ്കിട്ടരാമന്റെ വാദം തെറ്റ്

ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല

ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കും എന്ന ഹര്‍ജിക്കാരി ഉഷ നന്ദിനിയുടെ അഭിഭാഷകന്റെ വാദം തെറ്റ്

വിധി ബാധകം ആകുന്ന എല്ലാവരേയും കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ല

പ്രാഥമികം ആയ വാദം ആണിത് എന്നും റിവ്യൂ പെറ്റീഷനുകൾ അംഗീകരിച്ചാൽ വിശദമായ വാദം ഉന്നയിക്കാൻ അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ.

Advertisment