Advertisment

മീനമാസ പൂജയ്ക്കായി ശബരിമല നട തുറന്നു... തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് തീര്‍ത്ഥാടകരെ പരിശോധിക്കും

New Update

ശബരിമല : മീനമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. കൊവിഡ് 19 സുരക്ഷയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ഭക്തജനതിരക്കില്ല. പതിവ് പൂജകള്‍ മാത്രമായിരിക്കും സന്നിധാനത്ത് ഉണ്ടായിരിക്കുക. പടിപൂജയും അഭിഷേകങ്ങളും ഒഴിവാക്കി. ഈ മാസം പതിനെട്ടിന് നട അടയ്ക്കും.

Advertisment

publive-image

രോഗവ്യാപനത്തിന്‍റെ സാചര്യത്തില്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തീര്‍ത്ഥടകരോട് കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു.

തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശന പരിശോധനയ്ക്കുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പമ്പയില്‍ പരിശോധനകള്‍ക്ക് തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

sabarimala meenamasa pooja5
Advertisment