Advertisment

ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി

New Update

publive-image

ശബരിമല: സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ. സമാധാനപരമായി നാമജപം നടത്തിയവരെ പോലീസ് മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്നും മതേതര സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും നാരായണവര്‍മ്മ തുറന്നടിച്ചു.

യുവതികള്‍ എത്തിയാല്‍ ഉണ്ടാകുന്ന അശുദ്ധിയെക്കുറിച്ച് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവരും അറിയിച്ചു. ക്ഷേത്രത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്‌ പ്രധാനം. ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും തന്ത്രി പറഞ്ഞു. യുക്തിവാദിനികളാണ് ശബരിമലയിലേയ്ക്ക് പോകുന്നതെന്നും യുക്തിയും ഭക്തിയും തമ്മില്‍ ചേരില്ലെന്നും ശബരിമലയില്‍ സ്ഥിതി പഴയതു പോലെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment