Advertisment

കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്

New Update

കോട്ടയം: കൂത്താട്ടുകുളം-പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ‍

publive-image

പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശബരിമലയില്‍ ദർശനത്തിന് പോകുംവഴിയാണ് അപകടം ഉണ്ടായത്.

Advertisment