Advertisment

ശബരിമലയില്‍ തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ കണ്ടെത്തുന്നതിനായി പോലീസിന്‍റെ പുതിയ സംവിധാനം ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് സംവിധാനം ഒരുക്കി.

Advertisment

publive-image

സ്വകാര്യ മൊബൈല്‍ നെറ്റവര്‍ക്ക് സേവനദാതാക്കാളുമായി ചേര്‍ന്ന് ആര്‍.എഫ്.ഐ.ഡി എന്ന സംവിധാനത്തിന്‍റെ സഹായത്തോടെയാകും കണ്ടെത്തുകയെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.

തീര്‍ഥാടകരായി എത്തുന്ന കുട്ടികളുടെ കൈയില്‍ പോലീസ് ടാഗ് കെട്ടികൊടും. പമ്പയിലുള്ള കണ്‍ട്രോള്‍ റൂമിലാണ് ടാഗ് അണിയിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടികളെ കാണാതായാല്‍ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താന്‍ പോലീസിന് കഴിയും.

sabarimala
Advertisment