Advertisment

സുപ്രീംകോടതി വിധിയില്‍ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി

New Update

sabarimala priest response in sabarimala supreme verdict

Advertisment

പമ്പ: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി. തന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന് ഇത് തടസമല്ല. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ഥനയെന്നും യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരി നേരത്തെയും വ്യക്തമാക്കിയിരുന്നു.  പൂജാ കാര്യങ്ങള്‍ മാത്രമാണ് തന്‍റെ ഉത്തരവാദിത്തം.

മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടവര്‍ പരിഹരിച്ചു കൊള്ളുമെന്നും പാലക്കാട് വരിയ്ക്കശ്ശേരി ഇല്ലത്തെ അംഗമായ അദ്ദേഹം അന്ന് വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിക്കെതിരായ റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവില്‍ സന്തോഷമെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത്.

തുറന്ന കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നു. സമാധാനവും സന്തോഷവും ശബരിമലയില്‍ പുനഃസ്ഥാപിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇത് അയ്യപ്പന്‍റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment