Advertisment

നെയ്യഭിഷേകം നടത്താന്‍ ശബരിമലയില്‍ പ്രത്യേക ക്രമീകരണം

New Update

publive-image

ശബരിമലയില്‍ നെയ്യഭിഷേകത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. അഭിഷേകം ചെയ്യേണ്ട തീര്‍ത്ഥാടകര്‍ രാത്രി 12 മണിയ്ക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം, ഒരു മണിയ്ക്ക് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോലീസ് തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോള്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം.

സന്നിധാനത്ത് പടി പൂജയുള്ള ഭക്തര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവർക്കും വൃദ്ധർക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തിൽ ഇളവ് ഉണ്ടാകും. എന്നാല്‍ മുറികൾ അനുവദിക്കുന്ന കാര്യത്തിൽ പൊലീസിന് നിയന്ത്രണം തുടരാമെന്നും ചര്‍ച്ചയില്‍ ധാരണയായി.

Advertisment