Advertisment

ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതി നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായിരുന്ന വി.എസ്. ജയകുമാര്‍ പാത്രങ്ങള്‍ വാങ്ങിയെന്ന പേരില്‍ അഴിമതി നടത്തിയെന്നും ഭീമമായ നഷ്ടം വരുത്തിയെന്നും അന്വേണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ പഴയ പാത്രങ്ങള്‍ ഉണ്ടായിട്ടും പുതിയ പാത്രങ്ങള്‍ വാങ്ങിയെന്ന് ബില്ലുണ്ടാക്കി 1.81 കോടിയുടെ അഴിമതി കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment