Advertisment

മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വൈകീട്ട് നിലയ്ക്കല്‍ സന്ദര്‍ശിക്കും,സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തും

New Update

Advertisment

മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ഡിജിപി ലോക്നാഥ് ബെഹ്റ വൈകീട്ട് നിലയ്ക്കല്‍ സന്ദര്‍ശിക്കും. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം.  പമ്പയിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ പമ്പയിലെത്തിയിട്ടുണ്ട്. ഇലവുങ്കലില്‍ പരിശോധന നടത്തിയശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്.

വിശദമായ പദ്ധതിയാണ് പൊലീസ് ശബരിമല മണ്ഡല - മകരവിളക്ക് കാലത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാർക്കാണ്. വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്പിമാർ വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക.

വനിതാ പൊലീസുകാരുള്‍പ്പെടെ നാല് ഘട്ടങ്ങളായ 18,000 പൊലീസുകാരെ വിന്യസിക്കും. ആദ്യ മൂന്ന് ഘട്ടങ്ങളിൽ 4,500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും. മകരവിളക്കിന് 5,000 പൊലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി.

1,500 വനിതാ പൊലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. 50 വയസ്സിന് മുകളിൽ പ്രായമുള്ള പൊലീസുകാർക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്പയിൽ 15 ന് വൈകുന്നേരമെത്തിക്കും. അവശ്യമെങ്കിൽ മാത്രം ഇവരെ സന്നിധാനത്ത് നിയോഗിക്കാനാണ് തീരുമാനം. ഇതര സംസ്ഥാനത്ത് നിന്നും വനിതാ പൊലീസുകാരുടെയുള്ളവരെ  വേണമെന്ന് ഡിജിപി കത്ത് നൽകിയിട്ടുണ്ട്. ഇവര്‍ എത്തിചേരുന്ന മുറയ്ക്ക് അവരെയും ശബരിമലയില്‍ വിന്യസിക്കും.

ഇതിന് പുറമേ കേരള പൊലീസിൻറെ കമാണ്ടോകളും കേന്ദ്ര ദ്രുതകർമ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയൽ ഉണ്ടാകും. ഹെലികോപ്റ്റർ നിരീക്ഷത്തിൻറെ ചുമതല കൊച്ചി റെയ്ഞ്ച് ഐജിക്കാണ്. കാൽനടയായി എത്തുന്ന തീർ‍ത്ഥാകരെ വെള്ളിയാഴ്ച രാവിലെ 11 മുതൽ നിലയ്ക്കലിൽ നിന്നും കടത്തിവിടും. 12 മണി മുതൽ ബസ്സ് സർവ്വീസുകള്‍ ആരംഭിക്കും. കെഎസ്ആ‍ടിസിയുടെ 250 ദീർഘദൂര സ്പെഷ്യൽ സർവ്വീസുകള്‍ക്ക് 30 ശതമാനം നിരക്ക് വ‍ർദ്ധിപ്പിക്കും.

Advertisment