Advertisment

തുലാമാസ പൂജകൾക്ക് ശബരിമല നട ഇന്ന് തുറക്കും

New Update

publive-image

Advertisment

പത്തനംതിട്ട:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വരുന്ന വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പും നടക്കും.

മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ നിയോഗിച്ച ഋഷികേശ് എസ് വർമ്മയും ദുർഗ്ഗാ രാംദാസ് രാജയും ഉച്ചക്ക് പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ശബരിമലക്ക് പുറപ്പെടും. പന്തളം കൈപ്പുഴ തെക്കെടത്തു കൊട്ടാരത്തിൽ സജീവ് വർമ്മയുടെയും ധന്യാ വർമ്മയുടെയും മകനാണ് ഋഷികേശ് എസ് വർമ്മ. ഇടപ്പോൺ വിവേകാനന്ദ വിദ്യാപീoത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഋഷികേശ്.

പന്തളം കൈപ്പുഴ നെയ്തല്ലൂർ കോയിക്കൽ രാംദാസ് രാജയുടെയും സൗമ്യാ വർമ്മയുടെയും മകളാണ് ദുർഗ്ഗ രാംദാസ് രാജ. തൃശൂർ കുറ്റിമുക്ക് സ്വാന്ദീപനി വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദുർഗ്ഗ. പന്തളം വലിയ തമ്പുരാട്ടിയുടെയും വലിയ തമ്പുരാന്റയും അനുഗഹം വാങ്ങിയ ശേഷം പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ നാരായണ വർമ്മയുടെയും കമ്മിറ്റി അംഗങ്ങളായ മനോജ് വർമ്മയുടെയും സജീവ് വർമ്മയുടെയും നേതൃത്വത്തിൽ കുട്ടികൾ ശബരിമലക്കു യാത്ര തിരിക്കും.

Advertisment