Advertisment

ഏഴംഗ ബെഞ്ചിന്‍റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിൽക്കണമെന്ന് വി. മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശം വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ

Advertisment

 

publive-image

ആചാരങ്ങളുണ്ടെന്നും ഇത് വിശ്വാസികളുടെ വിജയമെന്നും മുരളീധരന്‍ പറഞ്ഞു.ഏഴംഗ ബെഞ്ചിന്‍റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിൽക്കണമെന്നും അതിന്‍റെ ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുരളീധരന്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചു. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.

ഈ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണം. വിശ്വാസികള്‍ അല്ലാത്തവരെയാണ് ശബരിമലയിൽ കയറ്റിയത്. അരാജകവാദികളെ കൊണ്ടുവന്നിട്ടാണോ വിധി നടപ്പാക്കേണ്ടത്. സർക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയിൽ പറഞ്ഞിട്ടില്ല. ശബരിമലയിലെ ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

v muralidharan
Advertisment