Advertisment

ശബരിമലയിൽ യുവതീ പ്രവേശം വേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം

New Update

പത്തനംതിട്ട : ശബരിമലയിൽ യുവതീ പ്രവേശം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിയമോപദേശം. നിലവിലെ അഞ്ചംഗ ബഞ്ചിന്റെ ഉത്തരവിൽ ആശയക്കുഴപ്പം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബോർഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകൻ എസ്.രാജ് മോഹന്റേതാണ് നിയമോപദേശം.

Advertisment

publive-image

യുവതീപ്രവേശം സംബന്ധിച്ച തര്‍ക്കങ്ങള്‍ വിശാല ബഞ്ച് പരിശോധിക്കണമെന്ന് നിർദേശിച്ചത് നിലവില്‍ കേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ്. 1965 ലെ കേരള പൊതു ആരാധനാ സ്ഥല ചട്ടത്തിലെ സെക്ഷൻ മൂന്ന് (ബി) വിശാല ബഞ്ച് പരിശോധിക്കണമെന്നാണ് അഞ്ചംഗ ബഞ്ചിന്റെ നിർദേശം.

വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് വിശാല ബഞ്ച് പരിശോധിക്കന്നതാവും ഉചിതമെന്നും സുപ്രീംകോടതിയുടെ തന്നെ മുൻ ഉത്തരവുണ്ടെന്നും ബോര്‍ഡിന്റെ അഭിഭാഷകൻ ചുണ്ടിക്കാട്ടുന്നു. ബോർഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകൻ എസ്.രാജ് മോഹന്റേതാണ് നിയമോപദേശം.

Advertisment